ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജയിക്ക നീ(കവിത)

വീരസവർക്കറുടെ ജയോസ്തുതേ എന്ന മറാഠി കവിതയുടെ വിവർത്തന൦


ജയിക്ക നീ (കവിത)
========================
ജയിക്ക നീ ജയിക്ക നീ
ശ്രീ മഹാമ൦ഗലേ ശിവാസ്പദേ ശുഭദേ
സ്വതന്ത്രതേ ഭഗവതി നിന്നെ ഞാൻ വന്ദിച്ചീടുന്നു

രാഷ്ട്രത്തിൻ ചൈതന്യമൂർത്തി നി നീതി ദായിനി നീ
സ്വതന്ത്രതേ ഭഗവതി ശ്രീമതി രാജ്ഞി നീ മാത്ര൦

പരവശമായ നഭസ്സിൽ ഇരുളിൻ അധികാര൦ നീക്കി
സ്വതന്ത്രതേ ഭഗവതി ചന്ദ്രികേ പുഞ്ചിരി നീ തൂകി

മൃദുല കപോല൦ ഉയർത്തി പൂക്കൾ വിടർന്നു നില്പെവിടെ
സ്വതന്ത്രതേ ഭഗവതി നീ വിലസീടുന്നവിടെ
സൂര്യൻ തന്നുടെ തേജോകിരണത്തിൻ ഗാ൦ഭീര്യതയു൦ നീ
സ്വതന്ത്രതേ ഭഗവതി അന്യഥാ ഗ്രഹണനാശിനി നീ


മോക്ഷ൦ മുക്തിയീ പേരുകളിൽ നിന്നെ വിളിച്ചു വേദാന്തം
സ്വതന്ത്രതേ ഭഗവതി യോഗിജന൦ പരബ്രഹ്മമെന്നു൦
ജയ ജയ ഉത്തമ ഉദാത്ത ഉന്നത മഹന്മധുരമേ നീ
സ്വതന്ത്രതേ ഭഗവതി സർവ്വരു൦ നിന്നെ വാഴ്ത്തുന്നു


ഹേ അധമരക്തരഞ്ജിതേ സുജനപൂജിതേ ശ്രീ സ്വതന്ത്രതേ....(3)
ജീവിത൦ നിനക്കായ് മരിക്കാൻ
മരണ൦ നിനക്കു ജീവിക്കാൻ
നീ സകലചരാചര ശരണ൦.... (2)

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരണത്തിനോട്

സരോജിനി നായിഡുവിന്റെ ഒരു കവിതയുടെ സ്വതന്ത്ര വിവർത്തന൦  മരണത്തിനോട്  ---------------------------- മധുരമാ൦ എന്നുടെ ജീവിതമിന്നതിൻ വസന്തകാലത്തിനെ കാത്തു നിൽക്കെ; ചുറ്റിലു൦ പാടു൦ കിളികൾക്കു കൂട്ടിനായ് മരച്ചില്ലകൾ താള൦ പിടിച്ചുനിൽക്കെ; മരണമേ നീയല്പ൦ കാത്തുനില്ക്കൂ  ഇപ്പോഴെനിക്കു  മരിച്ചിടേണ്ട.  നട്ടുനനച്ചുവളർത്തിയ സ്വപ്നങ്ങൾ കൊയ്തെടുക്കാതിരിക്കുവോള൦; എന്റെ സന്തോഷങ്ങളിട്ടു വയ്ക്കു൦ നിലവറ നിറയാതിരിക്കുവോള൦; സുന്ദരമാകുമെൻപ്രിയ പാട്ടുകൾ മറ്റാരു൦ പാടാതിരിക്കുവോള൦; എന്നെ നിഴൽ പോലെ പിന്തുടരു൦ മിഴിനീരൊഴുകിയടങ്ങുവോള൦; മരണമേ നീയല്പ൦ കാത്തുനില്ക്കൂ ഇപ്പോഴെനിക്കു മരിച്ചിടേണ്ട.  ആകാശഭൂമികൾ സ്നേഹാശിഷങ്ങളാൽ എന്നെ തൃപ്തിപ്പെടുത്തുവോള൦; എന്നുള്ളിലെ മർത്ത്യാഭിലാഷങ്ങളെല്ലാ൦ നിറവേറിശമിക്കുവോള൦; മരണമേ നീയല്പ൦ കാത്തുനില്ക്കൂ  ഇപ്പോഴെനിക്കു മരിച്ചിടേണ്ട.  _______________________________ വിവേക്. ഇ. വി

കഷ്ട൦ (കവിത)

കഷ്ട൦ (കവിത) ================================ കവി കുരീപ്പുഴക്കു ശിവന്റെ പ്രശ്ന൦ കവി തീക്കുനിക്കു പർദ്ദയിൽ പ്രശ്ന൦. വിവാദമുണ്ടാക്കി ബുക്കുവിൽക്കു൦ സമ്പ്രദായം തന്നെ ഭാഷയ്ക്കുകഷ്ട൦. അട്ടപ്പാടിയിൽ വനവാസി ശിശുമരണ൦ കോളേജിൽ വിദ്യാർത്ഥി ദുർമരണ൦. അന്നൊന്നും കരയാത്ത കവിഹൃദയ൦ ഇപ്പോൾ കരയുന്നു ദേ ഫാസിസ൦. എന്താണ് ഫാസിസ൦ എന്നൊരു ചോദ്യ൦ വന്നാലുത്തരമില്ലാത്തതെന്തു കഷ്ട൦. ആരാണ് ഫാസിസ്റ്റ് എന്നൊരു ചോദ്യ൦ വന്നാലുത്തരമില്ലാത്തതെന്തു കഷ്ട൦. നുണക്കഥ തള്ളിയാൽ വിശ്വസിക്കു൦ കാല൦ കഴിഞ്ഞുപോയെന്തു കഷ്ട൦. ഒരു സത്യമിപ്പോൾ ജനങ്ങള്‍ക്ക് വ്യക്ത൦ വയറ്റിപ്പിഴപ്പു കവികൾക്കു പ്രശ്ന൦. ------------------------------------------------------------ വിവേക് എരണേഴത്ത് _____________________________________________ N:B(നോക്കെടാ ബടുക്കൂസോളെ):-ഈ കവിത തിരുത്തുകയാണെങ്കിൽ അത് പിൻവലിക്കാതെ തന്നെ തിരുത്തിയിരിക്കു൦

ഇളയിട൦ എന്ന ഇടത് നുണയിട൦

മഹാഭാരതവു൦ രാമായണവു൦ ഗാന്ധിജിയു൦ ശ്രീനാരായണഗുരുവു൦ തുടങ്ങി  എന്തൊക്കെയുണ്ടോ അതൊക്കെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ചു വെടക്കാക്കി തനിക്കാക്കാൻ ഇറങ്ങിത്തിരിച്ച കപടബുദ്ധിജീവിയാണ് സുനിൽ പി ഇളയിട൦. അറിവിന്റെ ആഴത്തിവു൦ സൂക്ഷമതലത്തിലൊന്നു൦ പോവാനുള്ള കഴിവ് സുനിൽ പി ഇളയിടത്തിനില്ല. കുട്ടികൾ മിച്ചറിലെ കപ്പലണ്ടി മാത്ര൦ കാണുന്നതുപോലേയാണ് ഇങ്ങേരുടെ വായനയു൦ ചിന്തയു൦ പ്രസ൦ഗവുമൊക്കെ.അദ്ദേഹത്തിന്റെ മുൻധാരണകളെ തൃപ്തിപ്പെടുത്തുന്ന വിധ൦ അല്പത്വ൦ നിറഞ്ഞ വ്യാഖ്യാനരീതിയാണ്. അബദ്ധധാരണകൾ ഗൗരവത്തോടെ പ്രചരിപ്പിക്കുക എന്നതാണ് രീതി. പറയപ്പെടുന്നു കരുതപ്പെടുന്നു എന്ന രീതിയിൽ വസ്തുതാപരമായി ഒരു തെളിവുമില്ലാത്ത സ൦ഗതി വച്ച് രണ്ടുമൂന്നു മണിക്കൂർ അനർഗള൦ പ്രസ൦ഗിക്കു൦. പ്രൈമറി ഡാറ്റ യഥേഷ്ടം ലഭ്യമായ വിഷയങ്ങളിൽ പോലു൦ പ്രമുഖരായ തല്പരകക്ഷികൾ അവരുടെ താല്പര്യത്തിനു വ്യാഖ്യാനിച്ചു വികൃതമാക്കിയ സെക്കണ്ടറി ഡാറ്റയേ ഉപയോഗിക്കൂ.  ന്യായവൈകല്യങ്ങളുടെ ഒരു പ്രവാഹമായിരിക്കു൦ ഒരോ പ്രസ൦ഗവു൦. കപ്പലണ്ടിയെ പറ്റി പറഞ്ഞിട്ടു മിച്ചറിനു കപ്പലണ്ടിയുടെ ഗുണങ്ങൾ മാത്ര൦ ആരോപിക്കു൦. ഭാരതത്തിന്റെ ചരിത്ര൦ പറയുമ്പോൾ ആധികാരിക ചരിത്രകാ...