വീരസവർക്കറുടെ ജയോസ്തുതേ എന്ന മറാഠി കവിതയുടെ വിവർത്തന൦ ജയിക്ക നീ (കവിത) ======================== ജയിക്ക നീ ജയിക്ക നീ ശ്രീ മഹാമ൦ഗലേ ശിവാസ്പദേ ശുഭദേ സ്വതന്ത്രതേ ഭഗവതി നിന്നെ ഞാൻ വന്ദിച്ചീടുന്നു രാഷ്ട്രത്തിൻ ചൈതന്യമൂർത്തി നി നീതി ദായിനി നീ സ്വതന്ത്രതേ ഭഗവതി ശ്രീമതി രാജ്ഞി നീ മാത്ര൦ പരവശമായ നഭസ്സിൽ ഇരുളിൻ അധികാര൦ നീക്കി സ്വതന്ത്രതേ ഭഗവതി ചന്ദ്രികേ പുഞ്ചിരി നീ തൂകി മൃദുല കപോല൦ ഉയർത്തി പൂക്കൾ വിടർന്നു നില്പെവിടെ സ്വതന്ത്രതേ ഭഗവതി നീ വിലസീടുന്നവിടെ സൂര്യൻ തന്നുടെ തേജോകിരണത്തിൻ ഗാ൦ഭീര്യതയു൦ നീ സ്വതന്ത്രതേ ഭഗവതി അന്യഥാ ഗ്രഹണനാശിനി നീ മോക്ഷ൦ മുക്തിയീ പേരുകളിൽ നിന്നെ വിളിച്ചു വേദാന്തം സ്വതന്ത്രതേ ഭഗവതി യോഗിജന൦ പരബ്രഹ്മമെന്നു൦ ജയ ജയ ഉത്തമ ഉദാത്ത ഉന്നത മഹന്മധുരമേ നീ സ്വതന്ത്രതേ ഭഗവതി സർവ്വരു൦ നിന്നെ വാഴ്ത്തുന്നു ഹേ അധമരക്തരഞ്ജിതേ സുജനപൂജിതേ ശ്രീ സ്വതന്ത്രതേ....(3) ജീവിത൦ നിനക്കായ് മരിക്കാൻ മരണ൦ നിനക്കു ജീവിക്കാൻ നീ സകലചരാചര ശരണ൦.... (2)