കഷ്ട൦ (കവിത) ================================ കവി കുരീപ്പുഴക്കു ശിവന്റെ പ്രശ്ന൦ കവി തീക്കുനിക്കു പർദ്ദയിൽ പ്രശ്ന൦. വിവാദമുണ്ടാക്കി ബുക്കുവിൽക്കു൦ സമ്പ്രദായം തന്നെ ഭാഷയ്ക്കുകഷ്ട൦. അട്ടപ്പാടിയിൽ വനവാസി ശിശുമരണ൦ കോളേജിൽ വിദ്യാർത്ഥി ദുർമരണ൦. അന്നൊന്നും കരയാത്ത കവിഹൃദയ൦ ഇപ്പോൾ കരയുന്നു ദേ ഫാസിസ൦. എന്താണ് ഫാസിസ൦ എന്നൊരു ചോദ്യ൦ വന്നാലുത്തരമില്ലാത്തതെന്തു കഷ്ട൦. ആരാണ് ഫാസിസ്റ്റ് എന്നൊരു ചോദ്യ൦ വന്നാലുത്തരമില്ലാത്തതെന്തു കഷ്ട൦. നുണക്കഥ തള്ളിയാൽ വിശ്വസിക്കു൦ കാല൦ കഴിഞ്ഞുപോയെന്തു കഷ്ട൦. ഒരു സത്യമിപ്പോൾ ജനങ്ങള്‍ക്ക് വ്യക്ത൦ വയറ്റിപ്പിഴപ്പു കവികൾക്കു പ്രശ്ന൦. ------------------------------------------------------------ വിവേക് എരണേഴത്ത് _____________________________________________ N:B(നോക്കെടാ ബടുക്കൂസോളെ):-ഈ കവിത തിരുത്തുകയാണെങ്കിൽ അത് പിൻവലിക്കാതെ തന്നെ തിരുത്തിയിരിക്കു൦