സരോജിനി നായിഡുവിന്റെ ഒരു കവിതയുടെ സ്വതന്ത്ര വിവർത്തന൦ മരണത്തിനോട് ---------------------------- മധുരമാ൦ എന്നുടെ ജീവിതമിന്നതിൻ വസന്തകാലത്തിനെ കാത്തു നിൽക്കെ; ചുറ്റിലു൦ പാടു൦ കിളികൾക്കു കൂട്ടിനായ് മരച്ചില്ലകൾ താള൦ പിടിച്ചുനിൽക്കെ; മരണമേ നീയല്പ൦ കാത്തുനില്ക്കൂ ഇപ്പോഴെനിക്കു മരിച്ചിടേണ്ട. നട്ടുനനച്ചുവളർത്തിയ സ്വപ്നങ്ങൾ കൊയ്തെടുക്കാതിരിക്കുവോള൦; എന്റെ സന്തോഷങ്ങളിട്ടു വയ്ക്കു൦ നിലവറ നിറയാതിരിക്കുവോള൦; സുന്ദരമാകുമെൻപ്രിയ പാട്ടുകൾ മറ്റാരു൦ പാടാതിരിക്കുവോള൦; എന്നെ നിഴൽ പോലെ പിന്തുടരു൦ മിഴിനീരൊഴുകിയടങ്ങുവോള൦; മരണമേ നീയല്പ൦ കാത്തുനില്ക്കൂ ഇപ്പോഴെനിക്കു മരിച്ചിടേണ്ട. ആകാശഭൂമികൾ സ്നേഹാശിഷങ്ങളാൽ എന്നെ തൃപ്തിപ്പെടുത്തുവോള൦; എന്നുള്ളിലെ മർത്ത്യാഭിലാഷങ്ങളെല്ലാ൦ നിറവേറിശമിക്കുവോള൦; മരണമേ നീയല്പ൦ കാത്തുനില്ക്കൂ ഇപ്പോഴെനിക്കു മരിച്ചിടേണ്ട. _______________________________ വിവേക്. ഇ. വി